കൊച്ചി: ലോക ചെസ് വേദിയില്‍ വീണ്ടും ഇന്ത്യയ്ക്കു അഭിമാനമായി തിരുവനന്തപുരം സ്വദേശിനി ദിവി ബിജേഷ്. ജോര്‍ജിയയിലെ ബത്തൂമിയില്‍ നടന്ന ഫിഡെ അണ്ടര്‍-12 ഗേള്‍സ് വേള്‍ഡ് കപ്പ് 2026-ല്‍ കിരീടം നേടി ദിവി ചരിത്രം കുറിച്ചു.
11 റൗണ്ടുകളില്‍ നിന്ന് ഒമ്പത് പോയിന്റ് നേടിയ ദിവി, ഏഴാം റൗണ്ട് മുതല്‍ ലീഡ് നിലനിര്‍ത്തിയാണ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. അവസാന റൗണ്ടില്‍ റഷ്യയുടെ അലിസ യങ്കറിനെതിരേ സമനില നേടിയതോടെയാണ് കിരീടം ഉറപ്പിച്ചത്.
ലോകത്തെ 90 പ്രമുഖ ബാലതാരങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചായിരുന്നു ദിവിയുടെ നേട്ടം. 2025-ല്‍ ഫിഡെ അണ്ടര്‍-10 ഗേള്‍സ് വേള്‍ഡ് കപ്പ് നേടിയ ആദ്യ ചാമ്പ്യനായ ദിവി, 2025-ലെ ലോക അണ്ടര്‍-10 റാപ്പിഡ് ചാമ്പ്യനുമാണ്.